---
title: " ഗുരുദേവ ദര്‍ശനം ഇന്നും പ്രസക്തമെന്ന് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍; പേരാമ്പ്ര സഹൃദയ വേദിയുടെ ചര്‍ച്ചാ സമ്മേളനം നടത്തി"
english_title: "Gurudeva Darshanam Still Relevant Balachandran Parachottil Perambra Sahrudaya Vedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383777/ gurudeva-darshanam-still-relevant-balachandran-parachottil-perambra"
published_at: "2026-09-22T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab226aa7c422_ytuu.JPG"
keywords: ["Sree Narayana Guru", "Perambra Sahrudaya Vedi", "Balachandran Parachottil", "Guru Samadhi Day"]
---

#  ഗുരുദേവ ദര്‍ശനം ഇന്നും പ്രസക്തമെന്ന് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍; പേരാമ്പ്ര സഹൃദയ വേദിയുടെ ചര്‍ച്ചാ സമ്മേളനം നടത്തി

> **Lead Summary:** പേരാമ്പ്ര: വിശ്വമാനവികതയുടെയും ഏക ലോകത്തിന്റെയും സന്ദേശം ലോകത്തിന് നല്‍കിയ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം ഇന്നും പ്രസക്തമാണെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ അഭിപ്രായപ്പെട്ടു.

## Article Content

പേരാമ്പ്ര: വിശ്വമാനവികതയുടെയും ഏക ലോകത്തിന്റെയും സന്ദേശം ലോകത്തിന് നല്‍കിയ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം ഇന്നും പ്രസക്തമാണെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റൊമ്പതാം സമാധിദിന വാര്‍ഷികത്തില്‍ പേരാമ്പ്ര സഹൃദയ വേദി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ സന്ദേശങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യത്യാസങ്ങള്‍ക്കും മറ്റ് അനാചാരങ്ങള്‍ക്കും എതിരെ ഗുരുദേവന്‍ നല്‍കിയ സന്ദേശങ്ങള്‍ ഇന്നും മാര്‍ഗദര്‍ശകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.കെ ചന്ദ്രന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവന്റെ ദര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. പി.സി ബാബു, എന്‍ ഹരിദാസ്, മുരളീധരന്‍ സെന്‍സി, കെ.കെ പ്രേമന്‍, എ.സി മുരളീധരന്‍, കെ.പി ആലിക്കുട്ടി, ഗംഗാധരന്‍ കൂത്താളി, അഷറഫ് കല്ലോട്, അനില്‍കുമാര്‍ പേരാമ്പ്ര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383777/ gurudeva-darshanam-still-relevant-balachandran-parachottil-perambra)